facebook pixel
chevron_right Top
transparent
റിപ്പബ്ലിക് ദിനം: ട്രംപിനു പകരം ആഫ്രിക്കയിലെ ഉന്നത നേതാവ് മുഖ്യാതിഥിയായേക്കും
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനത്തിലെത്തിയതായി സൂചന. ആഫ്രിക്കയിൽ നിന്നുള്ള ഒരു ഉന്നതനായിരിക്കും മുഖ്യാതിഥിയെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസക്കാണ് മുൻതൂക്കമെന്നും ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യാതിഥിയായി യുഎസ് പ്രസി‍ഡന്‍റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം ക്ഷണം നിരസിക്കുകയാണെന്ന് വൈറ്റ് ഹൗസ് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അനൗദ്യോഗികമായി വാക്കാലുള്ള ക്ഷണം കൈമാറിയിരുന്നെങ്കിലും ചടങ്ങിലെ മുഖ്യാതിഥിയെ നിർണയിക്കാൻ തയാറാക്കിയ നാലു നേതാക്കളുടെ ചുരുക്കപ്പട്ടികയിൽ ട്രംപ് ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗികമായി ക്ഷണം കൈമാറിയിരുന്നില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയുമായി നല്ല സൗഹൃദം പുലർത്തുന്ന ഒരു രാജ്യത്തുനിന്നുള്ള, രാജ്യാന്തരതലത്തിൽ അംഗീകാരമുള്ള നേതാവായിരിക്കും അതിഥി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App