facebook pixel
chevron_right Top
transparent
ഉച്ചയ്ക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നു; വൈകുന്നേരം സ്ഥാനാര്‍ഥി!!
ഉച്ചയ്ക്ക് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേര്‍ന്നു; വൈകുന്നേരം സ്ഥാനാര്‍ഥിയുമായി. മധ്യപ്രദേശിലാണ് ഈ കൂടുമാറ്റവും പുതിയ കൂട്ടിലേയ്ക്കുള്ള ചേക്കേറലും നടന്നിരിക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്. ഭോപ്പാല്‍ നോര്‍ത്തില്‍ മത്സരിക്കുന്ന ഫാത്തിമ റസൂല്‍ സിദ്ദിക്കിയാണ് ഈ സ്ഥാനാര്‍ഥി. ഫാത്തിമ ബിജെപിയുടെ ഏക മുസ്ലിം സ്ഥാനാര്‍ഥിയും കൂടിയാണ്. ഭോപ്പാല്‍ നോര്‍ത്ത് കോണ്‍ഗ്രസിന്‍റെ തട്ടകമാണ്. വളരെ ആലോചനയോടെതന്നെയാണ് ഇത്തവണ ബിജെപി ഭോപ്പാല്‍ നോര്‍ത്തിലേയ്ക്ക് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത് എന്നു വ്യക്തം. കാരണം, ഫാത്തിമ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ മര്‍ഹൂം റസൂൽ അഹമ്മദ് സിദ്ദിഖിയുടെ പുത്രിയാണ്. എന്നാല്‍ 1992 മുതല്‍ ഭോപ്പാല്‍ നോര്‍ത്തില്‍ വിജയിച്ചിരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരിഫ് അകീല്‍ ആണ്. അദ്ദേഹത്തിനെതിരെയാണ്‌ ബിജെപിയുടെ ഈ പുതിയ രണനീതി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App