facebook pixel
chevron_right Top
transparent
ബന്ദിയാക്കി മകന്‍റെ ഭാര്യയുടെ പീഡനം; 95കാരിയെ വനിതാ കമ്മിഷൻ മോചിപ്പിച്ചു
ന്യൂഡൽഹി ∙ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും നിഷേധിച്ച് മകന്‍റെ ഭാര്യ ബന്ദിയാക്കിയ 95 കാരിയെ ഡൽഹി വനിതാ കമ്മിഷൻ മോചിപ്പിച്ചു. തന്‍റെ വൃദ്ധമാതാവിനെ ഭാര്യ ബന്ദിയാക്കി പീഡിപ്പിക്കുകയാണെന്ന് മകൻ ടെലിഫോണിലൂടെ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു കമ്മിഷന്‍റെ ഇടപെടൽ. അമ്മ തീർത്തും അവശയാണെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും യുവാവ് പരാതിപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കുള്ളിൽത്തന്നെ തങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചെന്നും മൂന്നു മാസമായി തനിക്ക് അമ്മയെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പരാതി. പല തവണ പൊലീസിന്‍റെ സഹായം തേടിയിരുന്നെങ്കിലും വീട്ടിനകത്തേക്കു കടക്കാൻ ഭാര്യ അനുവദിച്ചിരുന്നില്ല. പരാതി ലഭിച്ച് ഉടൻ തന്നെ സ്ഥലത്തെത്തിയ വനിതാ കമ്മിഷൻ പ്രതിനിധികളെയും വീട്ടിനകത്തു കയറാൻ യുവതി അനുവദിച്ചില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App