facebook pixel
chevron_right Entertainment
transparent
'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധവുമായി വിജയ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത് ഫാന്‍ ഗ്രൈന്‍ഡര്‍ തുടങ്ങിയ വസ്തുക്കള്‍ തല്ലി പൊട്ടിച്ചാണ് പ്രതിഷേധം. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വസ്തുക്കള്‍ തീയിലേക്കെറിയുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. ഇത് പ്രതിഷേധത്തിനിടയാക്കുകയും തുടര്‍ന്ന് രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ചിത്രത്തിനെതിരെ വലിയ രീതിയുള്ള പ്രതിഷേധങ്ങളാണ് എ.ഐ.ഡി.എം.കെ നടത്തുന്നത്. പാര്‍ട്ടിയെയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെയും മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപിക്കുന്നത്. ആരാധകര്‍ ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജയലളിത വിതരണം ചെയ്ത ഉത്പന്നങ്ങള്‍ വരെ നശിപ്പിച്ചിട്ടുണ്ട് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും വിജയുടെ ബാനറുകള്‍ വലിച്ച് കീറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് വ്യാഴ്ച്ച വൈകിട്ട് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App