facebook pixel
chevron_right Top
transparent
നിയമസഭാ തിരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിന് മുന്‍‌തൂക്കം പ്രവചിച്ച് സീ വോട്ടര്‍ സര്‍വ്വേ
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് സീ വോട്ടര്‍ സര്‍വ്വേ ഫലം. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ കോട്ടയായിരുന്നു മധ്യപ്രദേശ്. ഇക്കുറി ബിജെപിയുടെ കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. എന്നാല്‍, രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുക. ദ സെന്‍റര്‍ ഫോര്‍ വോട്ടിംഗ് ഒപ്പീനിയന്‍ ആന്‍റ് ട്രെന്‍ഡ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച്, നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വേയിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. സര്‍വ്വേ ഫലം അനുസരിച്ച് രാജസ്ഥാനില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. രാജസ്ഥാനില്‍ 145 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുന്ന സര്‍വ്വേ ഭരണപക്ഷമായ ബിജെപിക്ക് 45 സീറ്റാണ് പ്രവചിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App