facebook pixel
chevron_right Top
transparent
ഡിവൈഎസ്പിയുടെ അക്രമം നേരില്‍ കണ്ടു; ഭീഷണിയുടെ നിഴലില്‍ മാഹിന്‍
തിരുവനന്തപുരം ∙ റോഡരികിലെ തര്‍ക്കത്തിനിടെ, ഡിവൈഎസ്പി കാറിനു മുന്നിലേക്കു തള്ളിയിട്ട സനലെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ദൃക്സാക്ഷി മാഹിന്‍ ഓരോ ദിവസവും തള്ളിനീക്കുന്നത് ഭീതിയില്‍. ഗുണ്ടാ ഭീഷണിയെത്തുടര്‍ന്ന് മാഹിന്‍ നെയ്യാറ്റിന്‍കര പൊലീസിന് പരാതി നല്‍കി. മാഹിന്റെ ഹോട്ടലായ സുല്‍ത്താനയില്‍നിന്ന് സനല്‍ ഭക്ഷണം കഴിക്കുമ്പോഴാണ് റോഡില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെ സംബന്ധിച്ച് ഡിവൈഎസ്പി ഹരികുമാറുമായി തര്‍ക്കം ഉണ്ടാകുന്നത്. കാര്‍ മാറ്റുന്നതിനിടെ സനലിനെ ഡിവൈഎസ്പി അടിക്കുന്നതിനും മാഹിന്‍ സാക്ഷിയായിരുന്നു. ക്രൈംബ്രാഞ്ച് സംഘമെത്തി മൊഴിയെടുത്തു പോയതിനുശേഷമാണ് ഗുണ്ടകളുടെ ഭീഷണി ആരംഭിച്ചത്. രണ്ടു തവണയാണ് മാഹിനെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ സംഘങ്ങളെത്തിയത്. നാലുപേരാണ് ആദ്യമെത്തി ഭീഷണിപ്പെടുത്തിയതെന്ന് മാഹിന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പിന്നീട് ഒരാളെത്തി ഭാര്യ നൂര്‍ജഹാനെ ഭീഷണിപ്പെടുത്തി. സംഭവം നടന്നതിനുശേഷം രണ്ടു ദിവസം കട തുറന്നു. 'എന്റെ ജീവന് എന്തെങ്കിലും പറ്റുമോ എന്നറിയില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App