facebook pixel
chevron_right Top
transparent
ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകും. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണ്. ചിത്തിര ആട്ട വിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാഭീഷണിയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, യുവതി പ്രവേശനം ചോദ്യം ചെയ്തുള്ള റിട്ട്, റിവ്യൂ ഹര്‍ജികള്‍ സുപ്രീം കേടതി ചൊവ്വാഴ്ച പരിഗണിക്കും. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റുപോലും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റംവരുത്തില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App