facebook pixel
chevron_right Top
transparent
മലപ്പുറം ഹജ് ഹൗസ്; ചട്ടം ലംഘിച്ച് നിയമനം നടന്നിട്ടുണ്ടെങ്കിൽ കലക്ടറോടു ചോദിക്കണമെന്ന് ജലീൽ
മലപ്പുറം ∙ ഹജ് ഹൗസിൽ ചട്ടം ലംഘിച്ച് നിയമനം നടന്നിട്ടുണ്ടെങ്കിൽ കലക്ടറോടു ചോദിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ. മന്ത്രി ഇടപെട്ട് ഹജ് ഹൗസിൽ നിയമനം നടന്നതായുള്ള ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം കലക്ടറുടെ നടപടിക്രമത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഹജ് കമ്മിറ്റിയാണ് ഹജ് ഹൗസിൽ നിയമനം നടത്തുന്നത്. നിയമനാധികാരിയായ കലക്ടർ ഉത്തരവിട്ടാൽ മാത്രമേ ഹജ് ഹൗസിൽ ജോലി ചെയ്യാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഹജ് എക്സിക്യുട്ടീവ് ഓഫിസർ ആണ് മലപ്പുറം കലക്ടർ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App