facebook pixel
chevron_right Top
transparent
ബിജെപി പ്രതിഷേധത്തിനിടെ ടിപ്പു ജയന്തി ആഘോഷം; പങ്കെടുക്കാതെ കുമാരസ്വാമി, നിരോധനാജ്ഞ
ബിജെപിയുടെ ശക്തമായ പ്രതിഷേധം അവഗണിച്ച് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം. സര്‍ക്കാര്‍ നടത്തുന്ന ആഘോഷത്തില്‍ പക്ഷേ, മുഖ്യമന്ത്രി കുമാരസ്വാമി പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതൃത്വമാണ് ആഘോഷത്തിന് മുന്നിലുള്ളത്. പലയിടുത്തും പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കുടക് ജില്ലയില്‍ സര്‍ക്കാര്‍ ആഘോഷ ചടങ്ങിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സ്വാതന്ത്ര്യസമര പോരാളിയായ ടിപ്പു സുല്‍ത്താന്‍ 18ാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ചക്രവര്‍ത്തിയാണ്. ബ്രിട്ടീഷുകാരുമായുണ്ടായ യുദ്ധത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. 2015 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. പുതിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും ഇത് പിന്തുടരുകയായിരുന്നു. ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വ്യക്തിയാണ് ടിപ്പു സുല്‍ത്താനെന്ന് ബിജെപിയും ആര്‍എസ്എസും പറയുന്നു. ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറാകാത്തവരെ അദ്ദേഹം കൊലപ്പെടുത്തിയിരുന്നുവത്രെ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App