facebook pixel
chevron_right Top
transparent
ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
എഫ്.സി ഗോവയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ വ്യാഴാഴ്ച്ച നടന്ന ഐ.എസ്.എല്‍ മത്സരത്തിന് ശേഷം സംഭവിച്ചത് ദാരുണ രംഗങ്ങള്‍. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗോവയുടെ മൂന്ന് ആരാധകരെ പോലീസുകാരും വളണ്ടിയര്‍മാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ഗ്രൗണ്ടിലേക്ക് കടന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നാല്‍പത്തിയഞ്ചുകാരനായ സെബി ഡിസൂസ, ഭാര്യ ടിന (42), ഇവരുടെ മകന്‍ ലെസ്റ്റര്‍ (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദിച്ചു എന്ന കുറ്റം ചുമത്തി സെബിയേയും ടീനയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ ഇവരുടെ മകന്‍ ലെസ്റ്റര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ആരാധകര്‍ക്ക് പിന്തുണയുമായി എഫ്.സി ഗോവ ടീം രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗോവ പിന്തുണ അറിയിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App