facebook pixel
chevron_right Top
transparent
ജോലി ഏറ്റെടുത്തത് ബന്ധുവിന്റെ ത്യാഗമെന്ന വാദം പൊളിയുന്നു; അലവന്‍സ് അപേക്ഷ പുറത്ത്
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം അലവന്‍സ് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീപ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ ഡെപ്യൂട്ടേഷനില്‍ എത്തിയത് ബന്ധുവിന്റെ ത്യാഗമാണെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ബന്ധുവായ കെ.ടി അദീപിന്റെത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ത്യാഗമാണെന്നായിരുന്നു മന്ത്രി ജലീലിന്റെയും ചെയര്‍മാന്‍ അബ്ദുള്‍ വഹാബിന്റെയും വിശദീകരണം. അലവന്‍സ് പോലും വാങ്ങാാതെയാണ് അദീപ് സ്ഥാനം ഏറ്റെടുത്തതെന്ന വാദം പൊളിക്കുന്നതാണ് ഈ രേഖ. ജോലിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം അലവന്‍സുകള്‍ ആവശ്യപ്പെട്ട് കെ.ടി അദീപ് നല്‍കിയ അപേക്ഷയാണ് പുറത്തു വന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App