facebook pixel
chevron_right Top
transparent
സിബിഐ പോര്: കോഴ വാങ്ങിയെന്നു പറയുന്ന സമയം താൻ ലണ്ടനിലായിരുന്നെന്ന് അസ്താന
ന്യൂഡൽഹി ∙ വിവാദ മാംസവ്യാപാരി മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിലെ കോഴ ആരോപണം നിഷേധിച്ച് പുതിയ വാദങ്ങളുമായി സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന. ഖുറേഷിയുമായി ബന്ധപ്പെട്ട കേസിൽചോദ്യം ചെയ്യൽ ഒഴിവാക്കാനായി ഹൈദരാബാദിലെ ഒരു വ്യവസായിയിൽനിന്ന് ഇടനിലക്കാർ മുഖേന കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ ആ സമയത്ത് താൻ ലണ്ടനിലായിരുന്നുവെന്നാണ് കേന്ദ്ര വിജിലൻസ് കമ്മിഷണർ (സിവിസി) മുമ്പാകെ അസ്താന വാദിച്ചതെന്നാണ് സൂചന. ഇടനിലക്കാരൻ ഡൽഹിയിലെ ഓഫിസിലെത്തി തന്നെ കണ്ടെന്ന ആരോപണവും അസ്താന നിഷേധിച്ചു. അസ്താനക്കെതിരെ കേസെടുത്തതിനെ തുടർന്ന് സിബിആയിൽ ഉടലെടുത്ത ചേരിപ്പോരിന് ഇതോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. സിബിഐ അന്വേഷണം നേരിടുന്ന വിവാദ വ്യവസായിയിൽനിന്നു പണം കൈപ്പറ്റിയത് സിബിഐ മേധാവി അലോക് വർമയാണെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷണർക്കു രേഖാമൂലം നൽകിയ പരാതിയിൽ അസ്താന നേരത്തെ ആരോപിച്ചിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App