facebook pixel
chevron_right Top
transparent
പതിനാറുകാരിക്കു പീഡനം: കണ്ണൂരിൽ കപ്യാരും സുഹൃത്തും അറസ്റ്റിൽ
കണ്ണൂർ∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കപ്യാരും സുഹൃത്തും അറസ്റ്റിൽ. പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാർ സ്റ്റാൻലി ഫെർണാണ്ടസ് (58), സുഹൃത്തായ റെജിനോൾഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി എസ്ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് വാടിക്കലിലെ നഴ്സറിക്ക് സമീപം വച്ചു വിദ്യാർഥിനിയെ സ്റ്റാൻലിയും റെജിനോൾഡും ചേർന്നു പീഡിപ്പിച്ചത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App