facebook pixel
chevron_right Top
transparent
ആഗ്രയ്ക്ക് പുതിയ പേരുമായി ബിജെപി എംഎൽഎ; യുപിയിൽ പേരുമാറ്റ വിവാദം
ലക്നൗ ∙ നഗരങ്ങളുടെയും തെരുവുകളുടെയും മുഗൾ, ബ്രിട്ടിഷ് പേരുകൾ നീക്കംചെയ്യുമെന്ന ബിജെപി വാഗ്ദാനത്തിന്റെ ചുവടുപിടിച്ച് ഉത്തർപ്രദേശിൽ കൂടുതൽ നഗരങ്ങളുടെ പേരുമാറ്റത്തിനായുള്ള ആവശ്യം ശക്തമാകുന്നു. അലഹാബാദിനും ഫൈസാബാദിനും യോഗി ആദിത്യനാഥ് സർക്കാർ‌ പുതിയ പേരു നൽകിയതോടെയാണ് പേരുമാറ്റത്തിനുള്ള പട്ടികയിൽ കൂടുതൽ നഗരങ്ങൾ കടന്നുവന്നത്. ആഗ്രയുടെ പേര് ആഗ്രവന്‍ എന്നോ ആഗ്രവാൾ എന്നോ മാറ്റണമെന്ന് ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ആഗ്ര എന്ന പേരിന് പ്രത്യേകിച്ചൊരു അർഥമില്ലെന്നും സ്ഥലവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നുമാണ് എംഎൽഎയുടെ വാദം. പണ്ട് ഇതൊരു വനമേഖലയായിരുന്നെന്നും അഗർവാൾ‌ സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ ആഗ്ര-വൻ, അല്ലെങ്കിൽ ആഗ്ര -വാൾ എന്നാകണം സ്ഥലത്തിന്‍റെ പേരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആഗ്ര നോർത്ത് എംഎൽഎയാണ് ജഗൻ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App