facebook pixel
chevron_right Top
transparent
നോട്ടുനിരോധനം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു?
കള്ളപ്പണം തിരിച്ചു പിടിക്കാനും കള്ളനോട്ട് ഇല്ലാതാക്കാനും നോട്ടുനിരോധനംകൊണ്ട് കഴിയില്ല എന്ന് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് തന്നെ ആർബി ഐ ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്രത്തിന് നൽകിയിരുന്നതായാണ് റിപ്പോര്‍ട്ട്. 2016 നവംബർ എട്ടാം തീയതി 5.30ന് ന്യൂഡല്‍ഹിയിൽ വിളിച്ച് ചേർത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്‍റെ യോഗത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധിക്കാനുള്ള തീരുമാനം അഭിനന്ദനീയമാണെങ്കിലും അത് ആ വര്‍ഷത്തെ ജി.ഡി.പിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ആര്‍.ബി.ഐ ഡയറക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ യോഗത്തിന്‍റെ മിനിറ്റ്സില്‍ വ്യക്തമായി പറയുന്നുണ്ട്. യോ‍ഗം നടന്ന് അഞ്ചാഴ്ചക്ക് ശേഷം അതായത് 2016 ഡിസംബര്‍ 15ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ഉര്‍ജിത് പട്ടേൽ ഈ മിനിറ്റ്സില്‍ ഒപ്പ് വച്ചിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App