facebook pixel
chevron_right Top
transparent
സീറ്റ് നിഷേധിച്ചു.. കലാപക്കൊടി ഉയര്‍ത്തി നേതാക്കള്‍.. വിഷമം താങ്ങാനാവാതെ നേതാവിന്‍റെ ആത്മഹത്യാ ശ്രമം
കഴിഞ്ഞ 15 വര്‍ഷമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.അഴിമതിയും ഭരണ വിരുദ്ധ വികാരവുമെല്ലാം സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കുന്നുണ്ട്.ഭരണവിരുദ്ധ വികാരം ശക്തമായതോടെ പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ട കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. ഇതിനിടെ സീറ്റ് നിഷേധിച്ച നേതാക്കളെല്ലാം ബിജെപിക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ഇന്നലെ നിരവധി ബിജെപി നേതാക്കളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിലാകട്ടെ സീറ്റ് നിഷേധിച്ചതിന് ജില്ലാ സെക്രട്ടറി ആത്മഹത്യാ ശ്രമം വരെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App