facebook pixel
chevron_right Top
transparent
വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. പത്ത് വര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 2004 മുതല്‍ 2008 വരെ മലബാര്‍ സിമന്റ്സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App