facebook pixel
chevron_right Top
transparent
പ്രളയം മുക്കിയ വീടു വേണ്ട; ചിത തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രീത ഷാജി
കൊച്ചി ∙ ഭൂമാഫിയ വച്ചുനീട്ടുന്ന പകരം ഭൂമി തനിക്കു വേണ്ടെന്ന് പ്രീത ഷാജി. മരിച്ചാലും താമസിക്കുന്ന വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കില്ല. വീടിനു മുന്നിൽ ഒരുക്കിയ ചിത ഇപ്പോഴും തനിക്കായി കാത്തിരിക്കുന്നുണ്ട്. വീടും ഭൂമിയും ജപ്തി ചെയ്താൽ മരണം തിരഞ്ഞെടുക്കുമെന്നുമുള്ള മുൻ നിലപാടിൽത്തന്നെയെന്ന് കൊച്ചി ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടം വീട്ടിൽ പ്രീത ഷാജി പറയുന്നു. നിയമപരമായി ഇവർക്ക് ഈ സ്വത്തിൽ യാതൊരു ആനുകൂല്യത്തിനും അർഹതയില്ലെന്ന കോടതി പരാമർശത്തെ തുടർന്നാണ് പ്രീതയുടെ പ്രതികരണം. ഭൂമി ജപ്തിയായി മൂന്നു വർഷത്തിനുള്ളിൽ വിൽപന നടത്തണമെന്നാണ് നിയമം. തന്റെ സ്ഥലം ഒമ്പതു വർഷം കഴിഞ്ഞാണ് വിൽപന നടത്തിയിട്ടുള്ളത് എന്നതിനാൽ വിൽപന റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്യുമെന്നും പ്രീത ഷാജി പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App