facebook pixel
chevron_right Top
transparent
ലോക്സഭാ സീറ്റിന് അ‍ഞ്ച് കോടി: മായാവതിക്കെതിരെ മുന്‍ ബിഎസ്പി നേതാവ്, സഹോദര ഭാര്യയ്ക്ക് സീറ്റിന്!
ബിഎസ്പിക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കിയ ബിഎസ്പി നേതാവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിഎസ്പി അധ്യക്ഷ അഞ്ച് കോടി ആവശ്യപ്പെട്ടുവെന്നാണ് മുന്‍ പാര്‍ട്ടി നേതാവ് മുകുള്‍ ഉപാധ്യായയുടെ ആരോപണം. അലിഗഡ് ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ മായാവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാല്‍ ബിഎസ്പി ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യാതിഥിയാക്കിയില്ല; കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യാപകനെ കയ്യേറ്റം ചെയ്തെന്ന് ആരോപണം മുന്‍മന്ത്രി രാംവീര്‍ ഉപാധ്യായയുടെ സഹോദരനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബിഎസ്പി നേതാവ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിച്ചുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്റെ സഹോദരനും പാര്‍ട്ടിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥകള്‍ പുറത്തുവിടുമെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. സഹോദരന്‍ രാംവീര്‍ ഉപാധ്യായ അലിഗഡ‍് സീറ്റില്‍ തന്റെ ഭാര്യ സീമയെ മത്സരിപ്പിക്കാനാണ് നീക്കമെന്നും സഹോദരന്‍ ആരോപിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App