facebook pixel
chevron_right Entertainment
transparent
'നമുക്ക് ഡബിള്‍ ഡേറ്റിങ് നടത്താം, സര്‍ ഭാര്യയുമായി വരൂ, ഞാന്‍ കാമുകനെയും കൂട്ടാം'
ബോളിവുഡിലെയും മോഡലിങ് രംഗത്തെയും പുഴുക്കുത്തുകള്‍ തുറന്നുകാട്ടി നടി നിഹാരിക സിങ്ങിന്റെ തുറന്നുപറച്ചില്‍. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോന്റെ ട്വീറ്റ് പരമ്പരയിലൂടെയാണ് മോഡലിങ് രംഗത്ത് നിന്ന് ബോളിവുഡിലെത്തിയ നിഹാരികയുടെ മീ ടു വെളിപ്പെടുത്തലുകള്‍. നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരീസ് മേധാവി ഭൂഷന്‍ കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശപ്പെട്ട അനുഭവങ്ങാണ് നിഹാരിക ഈ പോസ്റ്റുകളില്‍ വിശദമായി തുറന്നുപറഞ്ഞിരിക്കുന്നത്. നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ദിഖി നേരത്തെ ആന്‍ ഓര്‍ഡിനറി ലൈഫ്; എ മെമോയര്‍ എന്ന തന്റെ ആത്മകഥയില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു ദിവസം നിഹാരികയുടെ ഫ്ലാറ്റിൽ ഇരുവരും ഒന്നിച്ചതിന്റെ കഥ സിദ്ദിഖി വിശദീകരിച്ചിരുന്നു. എന്നാല്‍, അത് തന്റെ ഇഷ്ടപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും സിദ്ദിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് നിഹാരിക ഇപ്പോള്‍ പറയുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App