facebook pixel
chevron_right Top
transparent
താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്ത തള്ളി; വിദേശകാര്യ മന്ത്രാലയം
മോസ്‌കോയില്‍ താലിബാനുമായി വിവിധ രാജ്യങ്ങള്‍ നടത്തുന്ന സമാധാന ചര്‍ച്ചയില്‍ ഇന്ത്യയും പങ്കാളിയാണെന്ന വാര്‍ത്ത തള്ളി വിദേശകാര്യ മന്ത്രാലയം. മോസ്‌കോയില്‍ നടക്കുന്ന പരിപാടിയില്‍ നിരീക്ഷക തലത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം എന്ന നിലയിലാണ് പരിപാടിയോട് സഹകരിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടി.സി.എ രാഘവന്‍, അമര്‍ സിന്‍ഹ എന്നീ വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മോസ്‌കോയില്‍ ഉള്ളത്. അഫ്ഗാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ശ്രമങ്ങളെ മാത്രമേ പിന്തുണയ്ക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്. അഫ്ഗാനിസ്ഥാനുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ നടക്കാന്‍ പോകുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. മോസ്‌കോ കോണ്‍ഫെറന്‍സ് എന്നറിയപ്പെടുന്ന യോഗത്തില്‍ റഷ്യ,അമേരിക്ക, പാകിസ്താന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും താലിബാനും പങ്കെടുക്കുന്നുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App