facebook pixel
chevron_right Top
transparent
മുഖ്യാതിഥിയാക്കിയില്ല; കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യാപകനെ കയ്യേറ്റം ചെയ്തെന്ന് ആരോപണം
കൊല്ലം മാലൂർ ഗവൺമെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾക്കിടെ കെബി ഗണേഷ് കുമാർ എംഎൽഎ സ്കൂൾ ഹെഡ് മാസ്റ്റർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്ന് ആരോപണം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വേദിയിലുള്ളവർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടെ ഗണേഷ് കുമാർ സ്കൂൾ ഹെഡ് മാസ്റ്റർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎയുടെ പ്രസംഗത്തിന് ശേഷം സ്കൂൾ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ ഹെ‍ഡ് മാസ്റ്ററേയും, പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎൽഎ പ്രകോപിതനായി. ഹെഡ് മാസ്റ്റർ തനിക്ക് നിവേദനം നൽകേണ്ടതില്ലെന്ന് എംഎൽഎ നിലപാട് എടുത്തതോടെ ഇരുവരും തമ്മിൽ‌ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App