facebook pixel
chevron_right Health
transparent
നിത്യയൗവനത്തിന് പ്രത്യേക ലേഹ്യം
ആയുര്‍വദം പൊതുവേ നാം വിശ്വസിയ്ക്കുന്ന ചികിത്സാശാഖയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖ എന്നു വേണമെങ്കില്‍ പറയാം. മിക്കവാറും ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതില്‍ മരുന്നുമുണ്ട്. ഇത്തരം മരുന്നുകളില്‍ പെടുന്ന ഒന്നാണ് ച്യവനപ്രാശം, പുരാതന കാലം മുതല്‍ തന്നെ ആരോഗ്യകരമായ മരുന്നു കൂട്ടുകളാല്‍ തയ്യാറാക്കി വന്നിരുന്ന ഒന്നാണിത്. ച്യവന മഹര്‍ഷിയുടെ ജരാനരകള്‍ മാറ്റി അദ്ദേഹത്തെ ചെറുപ്പമാക്കിയ മരുന്നെന്നതാണ് പുരാണത്തില്‍ ഇതേക്കുറിച്ചുള്ള പരാമര്‍ശം. നെല്ലിക്കയും ഇതൊടൊപ്പം ഏറെ ആയുര്‍വേദ മരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ഈ മരുന്ന് ചെറുപ്പം നില നിര്‍ത്താന്‍ ഏത്ര സഹായകമാകുന്നുവെന്നതിന് ഇതില്‍ പരം തെളിവിന്റെ ആവശ്യവുമില്ല. ദിവസവും രാത്രി കിടക്കാന്‍ നേരം ഒരു സ്പൂണ്‍ ച്യവനപ്രാശവും ഒപ്പം 1 ഗ്ലാസ് ചൂടുപാലും ശീലമാക്കിയാല്‍ ആരോഗ്യത്തെയും ചര്‍മത്തേയും ബാധിയ്ക്കുന്ന ഒരു പിടി പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുകയും ചെയ്യും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App