facebook pixel
chevron_right Entertainment
transparent
പല സെറ്റുകളിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്: തുറന്നുപറഞ്ഞ് നിത്യ മേനോന്‍
മീ ടു ക്യാംപെയ്നിൽ നിലപാട് വ്യക്തമാക്കി നടി നിത്യ മേനോൻ. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് പോരാടാനാണെന്ന് നിത്യ പറയുന്നു. 'എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്നില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ധ പ്രതികരണം നടത്താനാണ്-നിത്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് രൂപവത്കരിച്ച സിനിമാരംഗത്തെ വനിതാ പ്രവർത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു നിത്യ. 'സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്. എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App