facebook pixel
chevron_right Business
transparent
എണ്ണവിലയിൽ ഇടിവ്: 70 ഡോളറിൽ താഴെ
ദോഹ ∙ ഏപ്രിലിനു ശേഷം ആദ്യമായി രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 70 ഡോളറിനു താഴെയെത്തി. ബ്രെന്റ് ക്രൂഡിന് 69.54 ഡോളറായിരുന്നു ഇന്നലത്തെ വില. ഒക്ടോബറിലെ ഉയർന്ന വിലയിൽ നിന്ന് 18% ഇടിവ്. കുറഞ്ഞ സാമ്പത്തിക വളർച്ചയും വ്യാപാര തർക്കവും മൂലം എണ്ണയാവശ്യത്തിൽ വന്ന കുറവാണു വിലയിടിവിനു കാരണമായത്. ഇറാനെതിരെ യുഎസ് ഉപരോധമേർപ്പെടുത്തുമ്പോൾ എണ്ണ ലഭ്യത കുറയുമെന്ന ആശങ്കയാണ് ഒക്ടോബറിൽ എണ്ണവില വർധിക്കാൻ കാരണമായത്. പെട്രോൾ 80 രൂപയ്ക്കു താഴെ കൊച്ചി∙ നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 80 രൂപയ്ക്കു താഴെയെത്തി. തുടർച്ചയായ 25-ാം ദിവസമാണു വില കുറയുന്നത്. 89 രൂപയാണു നഗരത്തിലെ ഇന്നത്തെ വില. പെട്രോളിനും ഡീസലിനും 17 പൈസയാണ് ഇന്ന് കുറഞ്ഞത്. അതേസമയം തിരുവനന്തപുരം നഗരത്തിൽ വില 81 നു മുകളിലാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App