facebook pixel
chevron_right Top
transparent
മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ; കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം
ബി.ജെ.പി.യുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പിനിടെ സംസ്ഥാനത്ത് ശനിയാഴ്ച ടിപ്പു ജയന്തി ആഘോഷിക്കും. പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. ടിപ്പു ജയന്തി ഹോരാട്ട സമിതി ശനിയാഴ്ച കുടകില്‍ ബന്ദിന് ആഹ്വാനംചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഘടനകള്‍ക്ക് ആഘോഷം നടത്തുന്നതിന് അനുവാദം നല്‍കിയിട്ടില്ല. ടിപ്പു സുല്‍ത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചത്. സുരക്ഷാസേനാംഗങ്ങള്‍ പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലായിരുക്കും ജയന്തി ആഘോഷം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App