facebook pixel
chevron_right Top
transparent
മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഒന്നാകെ പിടിച്ചുലച്ച നോട്ടു നിരോധനത്തിന് ഈ നവംബര്‍ എട്ടിന് രണ്ട് വര്‍ഷം തികഞ്ഞു. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് നോട്ടുനിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ അന്ന് നിലവില്‍ ഉണ്ടായിരുന്ന 500, 1000 രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. പെട്ടെന്ന് കാറിലേക്ക് എന്തോ ഒന്ന് വന്നുവീണു; നെയ്യാറ്റികര സനലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍ വലിയ ലക്ഷ്യങ്ങളോടെയാണ് നോട്ട്‌നിരോധനം നടപ്പിലാക്കിയതെങ്കിലും ആദ്യ ദിനംമുതല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുന്ന സ്ഥിതിയാണ് കണ്ടത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നോട്ട് നിരധോനത്തിന്റെ ലക്ഷ്യങ്ങളൊന്നും ഫലംകണ്ടില്ലെന്ന് മാത്രമല്ല കള്ളപ്പണവും കറന്‍സി ഉപയോഗവും കൂടുകയും ചെയ്തു. ഇത്തരത്തില്‍ പരാജയമായ നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പച്ചക്ക് കത്തിക്കണമെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App