facebook pixel
chevron_right Technology
transparent
ഇതാണ് ചൈനീസ് ടെക്നോളജി, ആളെ തിരിച്ചറിയാൻ 'ഗെയ്റ്റ് റെക്കഗ്നിഷന്‍'
എല്ലാവര്‍ക്കും അറിയാം മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ എന്നു പറഞ്ഞാല്‍ എന്താണെന്ന്. പക്ഷേ, ലോകത്ത് ഒരാള്‍ നടക്കുന്ന രീതിയില്‍ നടക്കുന്ന മറ്റാരുമില്ലെ? ചൈന സർക്കാർ പുതിയതായി സ്ഥാപിച്ചു തുടങ്ങിയ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ പേരാണ് 'ഗെയ്റ്റ് റെക്കഗ്നിഷന്‍'. ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്‌ക്ക് എതിരെയാണെങ്കില്‍ പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫെയ്‌സ് റെക്കഗ്നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍ നിന്നു തിരിച്ചറിയാമെന്നാണ് പറയുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App