facebook pixel
chevron_right Top
transparent
ബ്രിട്ടനിൽ ഏഴായിരത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ
ലണ്ടൻ∙ പഴമകൾ സൂക്ഷിക്കാനും പാരമ്പര്യങ്ങൾ പിന്തുടരാനും എപ്പോഴും താൽപര്യം കാണിക്കുന്നവരാണ് ബ്രിട്ടിഷുകാർ. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ കാണുന്ന ഏഴായിരത്തിലധികം കുടുംബങ്ങളുടെ കണക്ക്. സാങ്കേതികവിദ്യയുടെ പുരോഗതിയിൽ സ്ക്രീൻ പോലുമില്ലാതെ സാധാരണ ഭിത്തിയിൽ എച്ച്ഡി ടെലിവിഷൻ പരിപാടികൾ കാണാൻ കഴിയുന്ന കാലഘട്ടത്തിലാണ് ആദ്യകാലത്ത് ഉണ്ടായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയെ തന്നെ ആശ്രയിച്ച് ഇത്രയേറെയാളുകൾ ബ്രിട്ടൻ പോലൊരു വികസിത രാജ്യത്ത് കഴിയുന്നത്. കളർ സംപ്രേക്ഷണം തുടങ്ങി അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇത്രയേറെയാളുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനെ ആശ്രയിക്കുന്ന മറ്റൊരു വികസിത രാജ്യവും ലോകത്തുണ്ടാകില്ല. ടെലിവിഷൻ കാണാൻ ഇപ്പോഴും ലൈസൻസ് വേണ്ട രാജ്യമാണ് ബ്രിട്ടൻ. ഇതനുസരിച്ച് 7161 പേർക്കാണ് ബ്രിട്ടനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ ലൈസൻസുള്ളത്. ഇതിൽ ഏറെപ്പേരും ലണ്ടനിലാണ് - 1,768.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App