facebook pixel
chevron_right Top
transparent
മണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർ
സുപ്രീം കോടതി വിധിക്ക് ശേഷം രണ്ട് തവണ ശബരിമല നട തുറന്നപ്പോഴും സംഭവിച്ചത് മണ്ഡലകാലത്ത് ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാരും പോലീസും. ശബരിമല ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് മണ്ഡല കാലത്ത് പോലീസ് ഒരുക്കുക. പമ്പയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കിയും ആകാശ നിരീക്ഷണം നടത്തിയുമൊക്കെ പ്രതിഷേധക്കാരെ നേരിടാന്‍ തന്നെയാണ് പോലീസ് തീരുമാനം. മണ്ഡലകാലത്തേക്ക് ഇതിനകം തന്നെ 500 അധികം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. ഇവരെ ഹെലികോപ്റ്റര്‍ വഴി പോലീസ് സന്നിധാനത്തേക്ക് എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App