facebook pixel
chevron_right Top
transparent
എടിഎം കവർച്ച: തുമ്പ് തേടി കേരള പൊലീസ് രാജസ്ഥാനിൽ കള്ളന്മാരെ പിടിച്ച കഥ
വലിയൊരു മോഷണം നടന്ന വിവരം പൊലീസിനു ലഭിക്കുന്നു. കൊച്ചി ഇരുമ്പനം പുതിയ റോഡ് ജംക്‌ഷനു സമീപം സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നിരിക്കുന്നു. കൊരട്ടിയിലെ എടിഎമ്മില്‍നിന്നും മോഷ്ടാക്കള്‍ പണം കവര്‍ന്നു. എടിഎം കൗണ്ടറിന്റെ ഷട്ടര്‍ അടച്ചശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ രണ്ടു ക്യാമറകളും സ്പ്രേ പെയിന്റ് അടിച്ചു മറച്ചിരുന്നു. അന്വേഷണത്തില്‍ പൊലീസിന് ഒരു കാര്യം വ്യക്തമായി. മൂന്നു ജില്ലകള്‍ കടന്നുള്ള മോഷണമാണ് നടന്നത്. മോഷണസംഘം പുറപ്പെട്ടത് കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്കപ് വാനില്‍. അതിനുശേഷം എറണാകുളം വഴി തൃശൂരിലെത്തുകയായിരുന്നു. കോട്ടയത്തു നടത്തിയ മോഷണശ്രമങ്ങള്‍ വിജയം കണ്ടില്ല. കോട്ടയം എസ്പി ഹരിശങ്കറിന്റെ േനതൃത്വത്തില്‍ മൂന്നു ജില്ലകളിലേയും പൊലീസിനെ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App