facebook pixel
chevron_right Top
transparent
തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
കൗമാരക്കാരായ എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്‌ലന്‍ഡ് പോലീസ് പിടികൂടി. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. 43കാരനായ ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്നും, 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനുശേഷമാണ് പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 13നും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒട്ടേറെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സൈനിക ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App