facebook pixel
chevron_right Top
transparent
മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. തീപിടിത്തത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു. ഇന്നലെയോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App