facebook pixel
chevron_right Top
transparent
അസമില്‍ 6 ദിവസത്തിനിടെ 15 നവജാത ശിശുക്കളുടെ മരണം; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
അസമിലെ ഗുവാഹാട്ടി ജോര്‍ഹത് മെഡിക്കല്‍ കോളേജില്‍ ആറു ദിവസത്തിനിടെ 15 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക. നവംബര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളിലാണ് മെഡിക്കല്‍ കോളേജിലെ നവജാതശിശുക്കളുടെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലായിരുന്ന 15 കുഞ്ഞുങ്ങള്‍ മരിച്ചത്. എന്നാല്‍ കുഞ്ഞുങ്ങള്‍ മരിച്ചത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവുകള്‍ കാരണമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. 'ചില സമയത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്നവരുടെ എണ്ണം കുത്തനെ ഉയരാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കും. അത് രോഗികള്‍ ഏത് അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത് എന്നതിനെ അനുസരിച്ച് ഇരിക്കും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App