facebook pixel
chevron_right Technology
transparent
ഇല്യാന ഡിക്രൂസിനെയും ദീപിക പദുകോണിനെയും തിരഞ്ഞാല്‍ പണികിട്ടും; മുന്നറിയിപ്പുമായി മെക്കാഫീ
സെലിബ്രിറ്റികളെ കുറിച്ചുള്ള വാര്‍ത്തകളും അവരുടെ ഫോട്ടോകളും വീഡിയോകളും കിട്ടുന്നതിനായി പേര് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തിരയുന്നത് സാധാരണമാണ്. എന്നാല്‍ ചില സെലിബ്രിറ്റികളുടെ പേര് തിരഞ്ഞാല്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ മെക്കാഫീ. വെബിലെ അപകടസാധ്യതയുള്ള സെലിബ്രിറ്റികളുടെ പട്ടിക എല്ലാവര്‍ഷവും മെക്കാഫീ പ്രസിദ്ധീകരിക്കാറുണ്ട്. ഇവരുടെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഉപകരണങ്ങള്‍ വൈറസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പിടിയില്‍പ്പെടും. ഈ വര്‍ഷം മെക്കാഫി പുറത്തിറക്കിയ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയില്‍ ഒന്നാമത് ബോളിവുഡ് താരം ഇലിന്യ ഡിക്രൂസ് ആണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാമന്‍ കപില്‍ ശര്‍മ്മയെ പിന്തള്ളിയാണ് ഇലിന്യ മുന്നിലെത്തിയിരിക്കുന്നത്. മുന്‍കാല അഭിനേതാക്കളായ പ്രീതി സിന്റ, ടാബു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ടും മൂന്നും സ്ഥാനമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App