facebook pixel
chevron_right Top
transparent
വീണ്ടും എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം
കൊട്ടാരക്കരയിൽ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു. സംഭവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികൾ പൊലീസിൽ പരാതി നല്‍കി. നേരത്തേ തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App