facebook pixel
chevron_right Top
transparent
ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ; തീപിടിത്തം അട്ടിമറിയോ?
ശ്രീകാര്യം(തിരുവനന്തപുരം) ∙ മൺവിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനിയിലെ രണ്ട് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ. ഇരുവരെയും പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കമ്പനിയിലുണ്ടായ തീപിടിത്തം അട്ടിമറിയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. പിടിയിലായ രണ്ടു ജീവനക്കാരിൽ ഒരാൾ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി തർക്കം നിലനിന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവർക്ക് സംഭവത്തിൽ പൂർണ പങ്കാളിത്തമുണ്ടെന്നത് തെളിയിക്കാൻ തീപിടിത്തത്തിനു ശേഷം കമ്പനിയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്‌ഷൻ ഡയറക്ടറേറ്റ് നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ട് പൊലീസ് കാത്തിരിക്കുകയാണെന്നാണ് സൂചന. ഷോർട് സർക്യൂട്ടല്ല തീപിടിത്തത്തിന് പിന്നിലെന്ന് റിപ്പോർട്ട് ലഭിച്ചാൽ അട്ടിമറി സാധ്യത മുൻനിർത്തി കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App