facebook pixel
chevron_right Top
transparent
കണ്ണീരുണങ്ങാത്ത മനസ്സുമായി മെറീന പരീക്ഷയെഴുതി; അച്ഛനുവേണ്ടി
പഠിച്ചു മിടുക്കിയാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എല്ലാമെല്ലാമായിരുന്ന അച്ഛന്റെ വിയോഗം മെറീനയുടെ മനസ്സിനെ ഉലച്ചെങ്കിലും അവൾ പതറിയില്ല. അച്ഛന്റെ മൃതശരീരം അന്ത്യശുശ്രൂഷകൾക്കായി വീട്ടിൽ കിടക്കുമ്പോൾ വിങ്ങുന്ന മനസ്സുമായി അവൾ കോളേജിൽ എത്തി പരീക്ഷയെഴുതി. അച്ഛന്റെ സ്വപ്‌നവും അനുഗ്രഹവുമായിരുന്നു അവളുടെ മനസ്സിന്റെ ശക്തി. കോളേജിനു പുറത്ത്‌ സംരക്ഷണവലയമായി ബന്ധുക്കൾ കാത്തു നിന്നിരുന്നു. പരീക്ഷ കഴിഞ്ഞ്‌ അച്ഛനെ അവസാനമായി കാണാൻ അവർക്കൊപ്പം വീട്ടിലേക്ക്‌. മെറിന്റെ അച്ഛൻ വിലങ്ങുപാറയിൽ വി.എം.മത്തായി (68) വ്യാഴാഴ്ച വൈകുന്നേരമാണ്‌ മരിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചരിത്രവിഭാഗത്തിലെ അവസാന വർഷ വിദ്യാർഥിനിയായ മെറീന അവസാനപരീക്ഷയുടെ തയാറെടുപ്പിലുമായിരുന്നു. വെള്ളിയാഴ്‌ച അഞ്ചാം സെമസ്റ്ററിലെ അവസാന ഇംഗ്ലീഷ് പരീക്ഷയായിരുന്നു. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തോടെ അവളുടെ പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടിരുന്നു. മരണവാർത്തയറിഞ്ഞെത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് പരീക്ഷഹാളിൽ എത്തിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App