facebook pixel
chevron_right Top
transparent
സനൽകുമാറിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിനുപിന്നാലെ ദൃക്‌സാക്ഷിക്ക് ഭീഷണി
നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാറിനെ ഡിവൈ.എസ്.പി. തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയതിനുപിന്നാലെ ദൃക്‌സാക്ഷിക്ക് ഭീഷണി. ലോക്കൽ പോലീസ് ഏക ദൃക്‌സാക്ഷിയായി ഉൾപ്പെടുത്തിയ കൊടങ്ങാവിള സുൽത്താൻ ഹോട്ടലിന്റെ ഉടമ മാഹീനുനേരെയാണ് ഭീഷണി. അതിനിടെ, അന്വേഷണ സംഘത്തലവൻ എസ്.പി. ആന്റണിയുടെ നേതൃത്വത്തിൽ സനലിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന കൊടങ്ങാവിളയിലും ഡിവൈ.എസ്.പി. ഹരികുമാറിന്റെ സഹായിയായ ബിനുവിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. എന്നാൽ, സംഭവംനടന്ന് അഞ്ചാം ദിവസവും പ്രതിയായ ഹരികുമാറിനെയും ഒപ്പമുണ്ടായിരുന്ന ബിനുവിനെയും പിടികൂടാനായില്ല. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സനലിന്റെ അമ്മ രമണി പറഞ്ഞു. നഷ്ടപരിഹാരവിഷയത്തിലും അറസ്റ്റിലും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ബുധനാഴ്ചയ്ക്കുശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവശേഷം നെടുമങ്ങാടെത്തിയ ഹരികുമാറും കൂട്ടാളിയും മറ്റൊരു പോലീസുദ്യോഗസ്ഥന്റെ കാറിലാണ് രക്ഷപ്പെട്ടതെന്നതാണ് സംശയം. ഹരികുമാറിന്റെ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App