facebook pixel
chevron_right Top
transparent
മദ്യലഹരിയിൽ കാറോടിച്ച് ഇരുപതോളം അപകടങ്ങളുണ്ടാക്കിയ ആൾ അറസ്റ്റിൽ
മദ്യലഹരിയിൽ ആഡംബര കാർ തിരക്കുള്ള റോഡിലൂടെ പായിച്ച് അപകടമുണ്ടാക്കിയ ആൾ അറസ്റ്റിൽ. കോളേജിന് സമീപം താമസിക്കുന്ന കല്ലേലി ജോസ് (50) ആണ് അറസ്റ്റിലായത്. ചാലക്കുടി കലിക്കൽ ചുണ്ടങ്ങപറമ്പിൽ സതീശൻ (45), പല്ലിശ്ശേരി ലോനയുടെ മകൻ ലിജോ (39), ഭാര്യ അനു (31), മകൻ അലൻ (മൂന്ന്), മുളന്തുരുത്തി വനിയാത്തുപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ സേതു (29), കെ.എസ്.ആർ.ടി.സി. റോഡിൽ പരുത്തിപറമ്പിൽ മുരുകേശൻ (38), കൂടപ്പുഴ പൂങ്കൊടിപ്പാടം കോരങ്ങത്ത് വിശ്വംഭരൻ (51) എന്നിവർക്കാണ് പരിക്ക്. വിശ്വംഭരനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനു, സതീശൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. മെയിൻ റോഡിൽ ആനമല ജങ്‌ഷൻ മുതൽ നോർത്ത് ജങ്‌ഷനിൽ ഐനിക്കൽ തിയേറ്ററിനടുത്ത് വരെയായിരുന്നു ജോസ് കാർ പായിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App