facebook pixel
chevron_right Top
transparent
കടത്തുന്നത് എങ്ങോട്ടെന്ന് അറിയില്ല; ഇനിയും തീരാതെ നിരോധിത നോട്ടുകൾ
നോട്ടുകൾ നിരോധിച്ച് രണ്ടുവർഷം തികയുമ്പോഴും അവയുടെ ക്രയവിക്രയങ്ങൾ ധാരാളം നടക്കുന്നു. നിരോധിതനോട്ടുകൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നത് ഇപ്പോഴും അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തിട്ട പോലീസിനും അതേക്കുറിച്ച് വിവരമില്ലെന്നതാണ് വസ്തുത. ഇപ്പോഴും കോടിക്കണക്കിന് രൂപ പുറത്തെത്താതെയുണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസവും പിടിച്ചെടുത്ത നിരോധിത നോട്ടുകൾ. മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സബ്ഡിവിഷൻ പരിധിയിൽ മാത്രം ഇതുവരെ പിടിച്ചെടുത്തത് 16.95 കോടിയുടെ നോട്ടുകളാണ്. ചില ഏജന്റുമാർ കമ്മീഷൻ അടിച്ചെടുക്കാൻ നടത്തുന്ന ഇടപാടുകളാണെന്നും കുഴൽപ്പണ സംഘങ്ങൾക്ക് വലിയ പങ്കുണ്ടെന്നും പോലീസ് പറയുന്നു. വലിയതോതിൽ ശേഖരിച്ചുവെച്ച ഇത്രയും നോട്ടുകൾ കുഴൽപ്പണ സംഘങ്ങളുടെ കൈവശമാണ് ഉണ്ടാവുകയെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം പിടിയിലായവരിൽ നിന്ന് നോട്ടുകൾ എവിടെനിന്ന് ലഭിച്ചുവെന്നോ, എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ കൃത്യമായ വിവരം ലഭിക്കുന്നില്ല. ഏതെങ്കിലുമൊരാളുടെ നിർദേശപ്രകാരം നിശ്ചിതസ്ഥലത്ത് എത്തിക്കാനാണ് ഇവരോട് ആവശ്യപ്പെടുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App