facebook pixel
chevron_right Top
transparent
വിവാദപ്രസംഗം: കേസ് റദ്ദാക്കാൻ ശ്രീധരൻ പിള്ള കോടതിയിൽ
വിവാദപ്രസംഗത്തിന്റെപേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ബി.ജെ.പി. ശ്രീധരൻപിള്ള നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് യുവമോർച്ച യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതും സമൂഹത്തിന്റെ ശാന്തത തകർക്കുന്നതുമായ പരാമർശങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഷൈബിൻ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തികച്ചും രാഷ്ട്രീയതാത്പര്യത്തോടെ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App