facebook pixel
chevron_right Top
transparent
ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വീടുവിട്ട ഭാര്യ കാമുകനെ വിവാഹം ചെയ്തു; ഭർത്താവ് ആത്മഹത്യ ചെയ്തു
കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് എഴുതിവെച്ചശേഷം വീടുവിട്ട ഭാര്യ, കാമുകനെ വിവാഹം ചെയ്തു. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു. ഭർത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് ഭാര്യ കാമുകനെ വിവാഹം ചെയ്തത്. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ സാദിഖ് (32) തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തൻസി(20) കാമുകനെ വിവാഹം കഴിച്ചത്. മണിമല പഴയിടം പുലയാർകുന്നേൽ അജയകുമാറിനെയാണ് (26) തൻസി വിവാഹം കഴിച്ചത്. വിവാഹിതരായ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാദിഖിനെ കഴിഞ്ഞ 31-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് തലേന്ന് സാദിഖിനോട് പിണങ്ങി തൻസി വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോയി. ഒന്നരവർഷം മുമ്പാണ് ഇവർ വിവാഹിതരായത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App