facebook pixel
chevron_right Top
transparent
ഇടത് സഖ്യം ജയിച്ചുകയറിയത് വന്‍ഭൂരിപക്ഷത്തില്‍; പ്രധാന കോട്ടകളും എബിവിപിയെ കൈവിട്ടു
ന്യൂഡല്‍ഹി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടത് വിദ്യാര്‍ത്ഥി സഖ്യം ജെഎന്‍യുവില്‍ വീണ്ടും വിജയക്കൊടി പാറിച്ചത്. എബിവിപിയുടെ പല ശക്തികേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഉറപ്പാക്കിയ എബിവിപി വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. 67.8 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. 5185 വിദ്യാര്‍ത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. എബിവിപിയുടെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസില്‍ മൂന്നു കൌണ്‍സിലര്‍ സ്ഥാനവും ഇടതു വിദ്യാര്‍ഥി സഖ്യം നേടി. ഇവിടെ ആര്‍ എസ് എസ് ബന്ധമുള്ള ഒരു പ്രൊഫസര്‍ എട്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭവും ഇവിടെ നടന്നിരുന്നു. അഖിലേഷ് പ്രതാപ് സിംഗ് ,കൈലാഷ് പ്രസാദ് പ്രജാപതി സുരഭി റാവത്ത് എന്നിവരാണ് വിജയിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App