facebook pixel
chevron_right Top
transparent
വെഡ്ഡിങ് വീക്കിനു സമാപനം; കറുപ്പിൽ വിരിഞ്ഞ അഴകായ് ഗൗരവിന്റെ ജലകന്യകകൾ
കൊച്ചി ∙ മലയാളക്കരയിലെ വധൂവരൻമാരുടെ നാളെയുടെ സ്വപ്നങ്ങളിലേക്കു കറുപ്പിൽ വിരിഞ്ഞ അഴകായ് ഒരുപറ്റം ജലകന്യകകൾ ഒഴുകിയെത്തി. കല്യാൺ ജ്വല്ലേഴ്സ് എംഫോർമാരി വെഡ്ഡിങ് വീക്ക് അവസാന ദിനത്തിൽ ഡിസൈനർ ഗൗരവ് ഗുപ്തയുടെ അത്ഭുതപ്പെടുത്തുന്ന ദൃശ്യവിരുന്നിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. അമിത ചിത്രപ്പണികളും വച്ചുപിടിപ്പിക്കലിന്റെ ആർഭാടങ്ങളുമില്ലാത്ത ഗൗണുകൾ. മിതമായ എന്നാൽ അതിസുന്ദരമായ വേഷങ്ങളിൽ പുരുഷ മോഡലുകളും. ലളിതമായ ഇരുണ്ട റാംപ്, നീലയും വെള്ളയും വെളിച്ചം കൊണ്ടു മാത്രം ഒരുക്കിയ വേദി. ചുവപ്പും മെറൂണും കറുപ്പും നിറത്തിലുള്ള ജലകന്യ ഗൗണുകൾ ധരിച്ച് മോഡലുകൾ ചുവടുവച്ചെത്തുമ്പോൾ ഒന്നിനൊന്നു മെച്ചമായ കാഴ്ചകളായിരുന്നു കാത്തുവച്ചിരുന്നത്. ഓരോ ചുവടും ആഴക്കടലിൽ നീന്തിയെത്തുന്ന ജലകന്യകകളെ ഓർമിപ്പിച്ചു. പാരമ്പര്യത്തിന്റെ സൗന്ദര്യസങ്കൽപങ്ങളിൽനിന്ന് സമകാലിക ചാരുതയിൽ വസ്ത്രങ്ങളൊരുക്കുന്നതിൽ എണ്ണംപറഞ്ഞ ഡിസൈനർമാരിൽ ഒരാളാണ് ഗൗരവ് ഗുപ്ത.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App