facebook pixel
chevron_right Top
transparent
മലയാളികളുടെ അതി ജീവനത്തിന്‍റെ കഥ സിനിമയാകുന്നു; 2403 എഫ്.ടി ഒരുക്കാൻ ജൂഡ് ആന്‍റണി
കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്‍റണി ജോസഫാണ് മലയാളികളുടെ അതിജീവനത്തിന് കഥ പറയുന്ന സിനിമയുമായി എത്തുന്നത്. 2403 എഫ്.ടി (ഫീറ്റ്) എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം ജൂഡ് ആന്‍റണി തന്നെയാണ് ഫേസ്ബുക് വഴി നടത്തിയത്. പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാന്നിധ്യമറിയിച്ചവരെക്കുറിച്ചാണ് സിനിമ. ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ജൂഡ് ആന്‍റണി ജോസഫും ജോണ്‍ മന്തിക്കലും ചേര്‍ന്നാണ്. ജോമോന്‍ ടി ജോണ്‍ ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App