facebook pixel
chevron_right Top
transparent
പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് 23 വരെ നീട്ടി; സമരത്തിനൊരുങ്ങി സംഘടനകള്‍
കൊച്ചി∙പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് റെയിൽവേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകൾ. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്നങ്ങൾ വഷളാക്കുന്നതെന്നിരിക്കെ ട്രെയിൻ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണു റെയില്‍ൽവേ അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. കേരളത്തേക്കാൾ മൂന്നിരിട്ടി ട്രെയിനുകൾ ഓടുന്ന സ്ഥലങ്ങളില്‍ പോലും ഇതിലും മെച്ചമായി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം എന്താണു പ്രശ്നമെന്ന് റെയില്‍വേ വ്യക്തമാക്കണമെന്നു യാത്രക്കാർ പറയുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App