facebook pixel
chevron_right Top
transparent
കന്യാസ്‌ത്രീകളുടെ സമരം; ഒന്നും മിണ്ടാതെ ഉമ്മൻ ചാണ്ടി
കന്യാസ്‌ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിൽനിന്ന്​ ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി. എറണാകുളം ആശീർഭവനിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ്​ ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം കഴിഞ്ഞ്​ മടങ്ങുേമ്പാഴാണ്​ ചോദ്യവുമായി മാധ്യമപ്രവർത്തകർ വളഞ്ഞത്​. എന്നാൽ, ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി പോവുകയായിരുന്നു. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്​ക്കലിന്റെ ​ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ കന്യാസ്​ത്രീകൾ നടത്തുന്ന സമരം സംബന്ധിച്ച ചോദ്യങ്ങളോട്​ മുമ്പും സമാന സമീപനം തന്നെയാണ്​ ഉമ്മൻ ചാണ്ടി സ്വീകരിച്ചത്​. അതേസമയം ഒമ്പതാം ദിനവും വൻജനപിന്തുണയോടെ മുന്നേറുകയാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App