facebook pixel
chevron_right Top
transparent
ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിൽ
മലപ്പുറം∙ ഒരു കോടി രൂപയുടെ നിരോധിത കറൻസിയുമായി അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നു രണ്ട് കാറുകളും പിടിച്ചെടുത്തു. നിലമ്പൂർ വടപുറം റോഡിൽ പാലപറമ്പിൽ ഇന്നലെ രാത്രി 10.30നാണു സംഘത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ചവടിയ്‌ക്കൽ സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജന കോവിൽ മുനീശ്വർ സ്‌ട്രീറ്റിലെ സോമനാഥൻ (നായർ സാർ -71), കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയിൽ ജസീന മൻസിലിൽ ജലീൽ, (36), മഞ്ചേരി പട്ടർകുളം എരിക്കുന്നൻ ഷൈജൽ (37) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. പഴയ നോട്ടുകൾ ബാങ്ക് മുഖേന മാറ്റിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ഉയർന്ന തുക കമ്മിഷൻ തട്ടുകയാണു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App