facebook pixel
chevron_right Top
transparent
ഇറാനുമായി സഹകരണമാവാം.... ഇന്ത്യയുടെ ആവശ്യത്തില്‍ യുഎസ്സിന് സമ്മതം!!
ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയെ സംബന്ധിച്ച് നിര്‍ണായകമാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് മോദിയുമായി പിണങ്ങാന്‍ ട്രംപ് തയ്യാറല്ല. ഇറാനെതിരായ ഉപരോധത്തില്‍ ഇന്ത്യയുടെ പിന്തുണ വേണമെന്ന് പലതവണ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ സഹകരണത്തിനായി എത്തിയപ്പോഴും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇന്ത്യയുടെ സുഹൃത്ത് തന്നെയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ നിര്‍ബന്ധത്തിന് അമേരിക്ക വഴങ്ങുന്നുവെന്ന സൂചനയാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് ഇറാനുമായുള്ള ബന്ധം ഇഷ്ടമുള്ള രീതിയില്‍ തുടരാമെന്ന് അടുത്ത ദിവസം തന്നെ യുഎസ്സ് പ്രഖ്യാപിക്കും. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഈ നിയമം കര്‍ശനമാക്കാനാണ് ട്രംപിന്റെ നീക്കം. അതേസമയം അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള വിജയം കൂടിയാണിത്. പ്രളയം തകര്‍ത്ത ചേന്ദമംഗലത്തിനായി കൈകോര്‍ത്ത് മലയാളം സിനിമ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App